Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exam Malpractice

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; പി​എ​സ്‌​സി നി​യ​മോ​പ​ദേ​ശം തേ​ടി

 തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ പി​എ​സ്‌​സി നി​യ​മോ​പ​ദേ​ശം തേ​ടി. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്കു പോ​കേ​ണ്ട​തു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലാ​ണ് നി​യ​മോ​പ​ദേ​ശം തോ​ടി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ പ്ര​തി​യാ​ക്കി​യി​ട്ടി​ല്ല.

ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​മ്പോ​ള്‍ പോ​കേ​ണ്ട​തു​ണ്ടോ, ഇ​ക്കാ​ര്യ​ത്തി​ല്‍ പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ണ്ടോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ന്ന​ത്. നാ​ളെ നി​ര്‍​ണാ​യ​ക പി​എ​സ്‌​സി യോ​ഗം ന​ട​ക്കാ​നി​രി​ക്കേ വേ​ഗ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം വേ​ണ​മെ​ന്നാ​ണ് പി​എ​സ്‌​സി​യു​ടെ നി​ല​പാ​ട്. ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പി​എ​സ്‌​സി ക്രൈം​ബ്രാ​ഞ്ചി​നു ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ഇ​തു ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തി​നു പി​എ​സ് സി ​തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം ചെ​യ​ര്‍​മാ​നെ​യും 15 അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം.​ചൊ​വ്വാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ചാ​ണ് പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ ഹാ​ജ​രാ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍.

ക്രൈം​ബ്രാ​ഞ്ചി​ന് പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ മു​റി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കാം. എ​ന്നാ​ല്‍ ക്ര​മി​ന​ല്‍ കേ​സി​ല്‍ സാ​ക്ഷി മൊ​ഴി ന​ല്‍​കാ​നു​ള്ള നോ​ട്ടീ​സാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും അ​തി​നു വി​ധേ​യ​പ്പെ​ട്ടേ പ​റ്റൂ എ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. അം​ഗ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ഇ​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും. എ​ന്നാ​ല്‍ അം​ഗ​ങ്ങ​ള്‍ ഹാ​ജ​രാ​കാ​തി​രു​ന്നാ​ല്‍ അ​ന്വേ​ഷ​ണം നീ​ളു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കേ​സി​ല്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ര്‍​ശ എ​സ്‌​ഐ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടും ഇ​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. ക്ര​മ​ക്കേ​ടി​ല്‍ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ല്‍ ന​ട​ന്നു എ​ന്നു​ത​ന്നെ​യാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ എ​സ്‌​ഐ​ടി തീ​രു​മാ​നി​ച്ച​ത്.

ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക്ര​മ​ക്കേ​ടി​ല്‍ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. കു​റ​ച്ചു​കൂ​ടി വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​കും ഇ​വ​രെ പ്ര​തി പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.​ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് ചീ​ഫ് നി​യ​മ​ന​ത്തി​ന് അ​ഭി​മു​ഖം ന​ട​ത്തി​യ​ത് പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ര്‍​ഡാ​ണ്. പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ അ​ട​ക്കം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് ക്രൈം‌​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്.

Latest News

Corehub Up